രോഹിംഗ്യകള്‍ക്ക് നേരെ അക്രമം: മ്യാന്‍മറിനുള്ള സൈനിക സഹായം നിര്‍ത്തലാക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: രോഹിംഗ്യ മുസ്ലിംകള്‍ക്ക് നേരെയുണ്ടായ വംശീയാതിക്രമങ്ങളുടെ പേരില്‍ മ്യാന്‍മറിനു നല്‍കുന്ന സൈനിക സഹായം നിര്‍ത്തലാക്കാനൊരുങ്ങി അമേരിക്ക.

രോഹിംഗ്യ വിഷയത്തില്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമുണ്ടായത്. മ്യാന്‍മറിനെതിരെ ഇനിയും കടത്ത നടപടികള്‍ എടുക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ഹെതര്‍ നൗവര്‍ട്ട് പറഞ്ഞു.

റാഖൈന്‍ സംസ്ഥാനത്ത് ജനാധിപത്യം പരിപാലിക്കുന്നതിനു മ്യാന്‍മര്‍ ഭരണകൂടം എടുക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നതായും യുഎസ് വ്യക്തമാക്കി.

റാക്കൈനില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ നല്‍കും. മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തവരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ എടുക്കണമെന്നും നൗവര്‍ട്ട് ആവശ്യപ്പെട്ടു.

Top