കൊവിഡ് ഉറവിട അന്വേഷണം; ചൈനയെ വിമര്‍ശിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക വീണ്ടും രംഗത്ത്. ലോകാരോഗ്യസംഘടനയുടെ കൊറോണ അന്വേഷണ നയത്തിൻ മേലുള്ള ചൈനയുടെ ഇടപെടലാണ് ഇപ്പോൾ അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടന അസംബ്ലി നടക്കുന്ന പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസ് നേരിട്ട്  വിമര്‍ശിച്ചത്. വൈറ്റ്ഹൗസിന്‍റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഉപദേശകനാണ് ചൈനയിലെ വുഹാന്‍ ലാബിനെതിരായ അന്വേഷണം ശക്തവും ആഴമേറിയതുമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ഒരു വര്‍ഷമായിട്ടും ഒരു വൈറസിന്‍റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇതുവരെ മനസ്സിലായില്ലെന്നത് പരിതാപകരമാണ്. അന്വേഷണം അമേരിക്ക തുടരുക തന്നെ ചെയ്യും. നൂറുശതമാനം ഉറപ്പുവരുന്നതുവരെ അന്വേഷണം നടക്കണം. കാരണം ഇത് ലോകത്തെ കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കഴിഞ്ഞുവെന്ന് ജോ ബൈഡന്‍റെ ആരോഗ്യവിഭാഗം ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസിയും വ്യക്തമാക്കി. ജനീവയില്‍ ഇന്നലെ ആരംഭിച്ച ലോകാരോഗ്യ അസംബ്ലിയില്‍ ആദ്യ ദിവസം കൊറോണ വിഷയം പരാമര്‍ശിച്ചിട്ടേയില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

Top