സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന്…

വാഷിങ്ടണ്‍: യുഎസ് അധികൃതരോട് സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നത് പൂര്‍ണ സുരക്ഷിതത്വത്തോടെയാണെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യപ്പെട്ട് യുണൈറ്റഡ് നേഷന്റെ മനുഷ്യാവകാശ വിഭാഗം. അനധികൃതമായ ഗര്‍ഭഛിദ്രം സത്രീകള്‍ കൊല്ലപ്പെടാന്‍ കാരണമാകുന്നുണ്ടെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന ആവശ്യം രാജ്യത്തുയരുകയും ചെയ്തതോടെയാണ് യുണൈറ്റഡ് നേഷന്റെ ഇടപെടല്‍.

എന്നാല്‍ പൂര്‍ണ്ണമായ ഗര്‍ഭ നിരോധനം അനധികൃതമായ ഗര്‍ഭഛിദ്രം വര്‍ധിക്കുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഗര്‍ഭഛിദ്രം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ദേശീയതലത്തില്‍ നിയമവിധേയമാക്കുന്നതിനും യു.എസ് ഭരണഘടനയില്‍ കൂട്ടി ചേര്‍ക്കുന്നതിനും യു.എസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

നേരത്തെ അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭഛിദ്രം നിരോധന നിയമം സെനറ്റ് പാസ്സാക്കിയിരുന്നു. ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകുന്നതായിരുന്നു ബില്‍. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്ന നടപടിയിലേക്ക് നീങ്ങുക.

Top