യു.എ.ഇയിൽ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ കടുപ്പിച്ച് നിയമഭേദഗതി

അബുദാബി : യു.എ.ഇയില്‍ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഭേദഗതി ചെയ്തു. ലൈംഗീക പീഡനത്തിന് കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ശിക്ഷാ നിയമം ഭേദഗതി ചെയ്തത്.

കുറഞ്ഞത് ഒരു വര്‍ഷം തടവും പതിനായിരം ദിര്‍ഹം പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. പ്രവാസികള്‍ ഇത്തരം കേസില്‍ കുടുങ്ങിയാല്‍ ശിക്ഷക്ക് ശേഷം നാടുകടത്തുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും.

യു.എ.ഇ പീനല്‍ കോഡ് 359 പ്രകാരം ലൈംഗിക പീഡന കുറ്റം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം വരെ തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പുതിയ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച സമയം നിശ്ചയിക്കാന്‍ മന്ത്രിസഭയെ അധികാരപ്പെടുത്തി.

വാക്കാലോ, വിവരസാങ്കേതിക വിദ്യ വഴിയോ ഏതെങ്കിലും തരത്തില്‍ ലംഘിക്കുന്ന തരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നത് കുറ്റകരമാണ്. സ്ത്രീ വേഷം ധരിച്ച് സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്ഥലത്ത് പ്രവേശിക്കുന്നതും കുറ്റകരമാണ്.

Top