വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

ധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരെ കോൺഗ്രസ് നേതാവ് രൺദ്ദീപ് സുർജ്ജേവാലാ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. മോദി സർക്കാർ കൊണ്ടു വന്ന പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് സുർജേവാല തൻ്റെ ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വിവരങ്ങളുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വോട്ടർ ഐഡി കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കമിട്ടത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവരിൽ നിന്നും തെരെഞ്ഞടുപ്പ് കമ്മീഷന് ആധാർ വിവരങ്ങൾ തേടാൻ അധികാരം നൽകുന്നതായിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ. ഒന്നിലധികം സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ആളുകൾ പേര് രജിസ്റ്റർ ചെയ്യുന്നത് തടയാനും വ്യാജ വോട്ടർമാരെ നീക്കം ചെയ്യാനുമാണ് ഇതിലൂടെ ഉദ്ധേശിക്കുന്നത് എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമാക്കുന്നതോടെ രാജ്യത്ത് പൌരൻമാരാല്ലത്തവരും വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ ഭേദഗതിയെ എതിർക്കാൻ ശ്രമിച്ചിരുന്നു.

Top