ഗവര്‍ണര്‍ നിയമന ചട്ടങ്ങളിൽ ഭേദഗതി; സിപിഎം എംപി വി ശിവദാസൻ സ്വകാര്യ ബിൽ അവതരിപ്പിച്ചു

ദില്ലി: കേന്ദ്ര സർക്കാരിനു വേണ്ടി ഗവർണ്ണർമാർ അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് സിപിഎം എംപി വി ശിവദാസൻ രാജ്യസഭയിൽ ആരോപിച്ചു. കേരളത്തിൽ ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണ്ണർ കത്തു നല്കിയത് ഇതിന് ഉദാഹരണമാണെന്ന് ശിവദാസൻ പറഞ്ഞു. ഗവർണ്ണർമാരെ നിയമിക്കുന്ന ചട്ടങ്ങളിൽ മാറ്റം നിർദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വി. ശിവദാസൻ. കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നല്കാതെ ഗവർണ്ണർമാർ പിടിച്ചു വയ്ക്കുകയാണെന്നും ശിവദാസൻ കുറ്റപ്പെടുത്തി. ബില്ലിൻമേലുള്ള ചർച്ച അടുത്തയാഴ്ചയും തുടരും.

Top