മെഗാസ്റ്റാറിന്റെ ‘സ്ട്രീറ്റ്‌ലൈറ്റ്‌സ്’ നവംബറില്‍ തിയറ്ററുകളിലെത്തുമെന്ന് സൂചന

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് നവംബറില്‍ തിയറ്ററുകളിലെത്തുമെന്ന് സൂചന.

ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ്.

തിരക്കഥ കണ്ട് ഏറെ ഇഷ്ടപ്പെട്ടതിനാലാണ് ചിത്രത്തിന്റെ നിര്‍മാണവും മമ്മൂട്ടി തന്നെ ഏറ്റെടുക്കാന്‍ തയാറായതെന്ന് സംവിധായകന്‍ ശ്യാംദത്ത് പറയുന്നു.

മമ്മൂട്ടിയെ കണ്ടല്ല ചിത്രത്തിന്റെ തിരക്കഥ രചിച്ചതെന്നും, പക്ഷേ കഥ പൂര്‍ത്തിയായപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിലേക്ക് എത്തുകയായിരുന്നുവെന്നും അതീവ താല്‍പ്പര്യത്തോടെയാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം നിന്നതെന്നും സംവിധായകന്‍ പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ലിജിമോള്‍ ജോസ്, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. വിശ്വരൂപം ഉള്‍പ്പടെയുള്ള നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ളയാളാണ് ശ്യാംദത്ത്.

Top