മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

Street Lights,

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാം ദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റിന്റെ പുതിയ പോസ്റ്റര്‍ എത്തി.

ക്യാമറാമാന്‍ ശ്യാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് ഓഫീസറായാണ് എത്തുന്നത്.

ധര്‍മ്മജന്‍, ലിജോമോള്‍, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ശ്യാം ദത്ത് തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത് പ്ലേ ഹൗസാണ്.

Top