അമീര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിങ് ഛദ്ദ’: ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും

ഷ്രാജ് ഫിലിംസ് നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനു ശേഷം ആമീര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാല്‍ സിങ് ഛദ്ദ’. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം 1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കും.

ഗംപ് എന്ന കഥാപാത്രത്തെയാണ് അമീര്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി തടികുറയ്ക്കാന്‍ ഒരുങ്ങുകയാണ് താരം.ആമിര്‍ ഖാനും വയാകോം മോഷന്‍ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.

Top