തുഷാറിന് പിന്തുണയേകാന്‍ അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലേക്ക്

വയനാട്:തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തിനായി അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലെത്തുമെന്ന് സൂചന. കോണ്‍ഗ്രസ്സ് ഭരണം മൂലം അമേഠിയില്‍ നിലനില്‍ക്കുന്ന ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാനാണ് മഹിളകള്‍ വായനാട്ടിലേക്കെത്തുന്നത്. ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, നെല്ലാരു തിയേറ്റര്‍ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, ഇവയൊക്കെ അമേഠിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്.

അര നൂറ്റാണ്ടിലേറെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് വായനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യം. വയനാടിനെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികളാണ് എല്‍ഡിഎ നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച തന്നെ അമേഠിയില്‍ നിന്നുള്ള വനിതകള്‍ കേരളത്തില്‍ എത്തിച്ചേരും.

Top