മലപ്പുറം: വീണ്ടും കുഞ്ഞ് ജീവനു വേണ്ടി റോഡില്‍ കൈകോര്‍ക്കാനൊരുങ്ങി കേരളം. പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയില്‍ നിന്നും 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് പുറപ്പെടും.
ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടുമെന്നാണ് വിവരം.മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ക്കായി അഭ്യാര്‍ത്ഥിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് ഇര്‍ഫാന ദമ്പതികളുടേതാണ് കുഞ്ഞ്. അതീവ ഗുരുതര സാഹചര്യത്തിലുള്ള ഈ കുട്ടിയെ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്.
സമാനമായ രീതിയില്‍ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് പറന്നത്. എന്നാല്‍ ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സ കൊച്ചി ആമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.