കര്‍ണാടകത്തില്‍ നിന്നെത്തിയവരെ വീടുകളിലെത്തിക്കാനായി പോയ ആംബുലന്‍സിനെ തടഞ്ഞു

കൊല്ലം: കര്‍ണാടകത്തില്‍ നിന്ന് തിരിച്ചെത്തിയവരെ അവരുടെ വീടുകളിലേക്ക് എത്തിക്കാനായി പോയ ആംബുലന്‍സിനെ കൊല്ലം ജില്ലയില്‍ തടഞ്ഞു. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് അമ്പലംകുന്നിലാണ് ആംബുലന്‍സിനെ തടഞ്ഞത്.

കര്‍ണാടകത്തില്‍ നിന്നും ട്രെയിനില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ അഞ്ച് പേരാണ് ആംബുലന്‍സിലുള്ളത്. ഇവരെ ഹോം ക്വാറന്റൈനില്‍ ആക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പൊലീസ് സ്ഥലത്തെത്തി.

Top