അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു

കൊച്ചി : അപൂർവ്വ രോഗം ബാധിച്ച ഒരു മാസം മാത്രം പ്രായമായ കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിന്റെ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടത്തിവിട്ടത്.

കുഞ്ഞുകഴിക്കുന്ന മുലപ്പാൽ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂർവ്വ രോഗമാണ് കുട്ടിക്കെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ അമൃത ആശുപത്രിയിൽ മാത്രമാണുള്ളത്.

അപൂര്‍വ രോഗം ബാധിച്ച നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാന്‍ ആരോഗ്യ മന്ത്രി ഇടപെട്ടതിന്റെ ഫലമായാണ് റോഡ് വഴി കൊച്ചിയില്‍ എത്തിച്ച് ഓപ്പറേഷന് സൌകര്യം ഒരുക്കിയത്. പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛൻ.

Top