ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു

പത്തനംതിട്ട: കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. ആറന്മുളയിലാണ് സംഭവം. കോവിഡ് രോഗിയായ യുവതിയുടെ പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് യുവതി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫല്‍.

Top