കെഎസ്ആർടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു: 3 പേർക്ക് പരുക്ക്

പത്തനംതിട്ട: അടൂർ പറന്തലിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവർ തൃശ്ശൂർ സ്വദേശി ബെനിസൺ (38)  ആണ് മരിച്ചത്.

ദിശ തെറ്റിയ  കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസ് സ്വകാര്യ  ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് യാത്രക്കാരായ മൂന്ന് പേർക്കും അപകടത്തിൽ പരുക്കേറ്റു.

Top