പീഡനത്തിനു ശേഷം ആംബുലന്‍സ് ഡ്രൈവര്‍ മാപ്പ് ചോദിച്ചു; റെക്കോര്‍ഡ് ചെയ്ത് പെണ്‍കുട്ടി

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍. ഇത് കേസിലെ നിര്‍ണായക തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

‘ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.’-കെജി സൈമണ്‍ പ്രതികരിച്ചു.

ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് യുവതി പീഡനത്തിന് ഇരയായത്. മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫല്‍.

Top