അംബുജാക്ഷന്‍ നമ്പ്യാരുടെ ‘മുട്ടായി കള്ളനും മമ്മാലിയും’ ചിത്രം റിലീസായി

അംബുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുട്ടായി കള്ളനും മമ്മാലിയും’ ചിത്രം റിലീസായി. ആദി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബുജാക്ഷന്‍ നമ്പ്യാരുടെ ഭാര്യ ലേഖ അംബുജാക്ഷനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് അമേരിക്കന്‍ മലയാളികളായ പോള്‍ കറുകപ്പിള്ളില്‍, ചാക്കോ കുര്യന്‍ എന്നിവരാണ്.

മുട്ടായി കള്ളനും മമ്മാലിയും ഒരു കുടുംബ ചിത്രമാണ്. ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാമുക്കോയ, കൈലാഷ്, രാജീവ് പിള്ള, സോനാ നായര്‍, ബാബു അന്നൂര്‍, വി.പി രാമചന്ദ്രന്‍, കിഷോര്‍ പീതാംബരന്‍, ദീപിക, അനഘ, മാസ്റ്റര്‍ ആകാശ്, മാസ്റ്റര്‍ പ്രിന്‍സ് എന്നിവരാണ് അഭിനേതാക്കള്‍. മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ബ്രിട്ടാസും ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നു. ലേഖ അംബുജാക്ഷന്റെ വരികള്‍ക്ക് സംഗീതം നല്‍കിരിക്കുന്നത് രതീഷ് കണ്ണന്‍ ആണ്.

Top