അമ്പൂരി കൊലപാതകം; രാഖിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല ചെയ്യപ്പെട്ട രാഖിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി.

തിരുവനന്തപുരം വേട്ടമുക്കില്‍ നിന്നാണ് പ്രതികള്‍ ഉപേക്ഷിച്ച രാഖിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പാവാടയും അടിവസ്ത്രങ്ങളുമാണ് കണ്ടെത്തിയത്.

വസ്ത്രത്തില്‍ രക്തക്കറ പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഖിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും കൊലയ്ക്ക് ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. അമ്പൂരി വാഴച്ചാലില്‍ നിന്നാണ് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ച് ഉപേക്ഷിച്ചത്.

കേസിലെ ഒന്നാം പ്രതിയായ അഖിലിന്റെ വീട്ടില്‍ നിന്നാണ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. അഖിലും രാഹുലും കൂടാതെ കേസിലെ മൂന്നാമത്തെ പ്രതിയായ ആദര്‍ശും ചേര്‍ന്നാണ് തൊണ്ടിമുതലുകള്‍ പൊലീസിന് കാണിച്ച് കൊടുത്തത്.

Top