യൂട്യൂബില്‍ പത്ത് ലക്ഷത്തോളം കാഴ്ചക്കാരുമായി അമ്പിളിയിലെ ഗാനം

ambili

ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. ചിത്രത്തിലെ ‘ഞാന്‍ ജാക്‌സണ്‍ അല്ലെടാ’ ഗാനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പത്ത് ലക്ഷത്തോളം പേരാണ് യുട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത്.

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസന്‍ ആണ്.

Top