ആടിയും പാടിയും അമ്പിളിയുടെ ഓഡിയോ ലോഞ്ച്; വീഡിയോ വൈറല്‍

രാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അമ്പിളി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ലുലു മാളില്‍ നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, ജോണ്‍പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

ഇവര്‍ക്കിടയില്‍ തിളങ്ങിയ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. സൗബിന്റെ മകനായ ഓര്‍ഹാന്‍. താരങ്ങളെല്ലാം ഓര്‍ഹാന് പിന്നാലെയായിരുന്നു. ഓഡിയോ ലോഞ്ചിനു ശേഷം ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.

ഗപ്പിക്കു ശേഷം ജോണ്‍പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Top