ആരാധികേ. . ‘അമ്പിളി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ambili

ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ആരാധികേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, മധുവന്തി നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. വിഷ്ണു വിനയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. ചിത്രത്തിലീടെ നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാള സിനിമയിലേക്കെത്തുകയാണ്. പുതുമുഖ താരം തന്‍വി റാം ആണ് നായിക.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള കുടുംബ ചിത്രമാണ് അമ്പിളിയെന്നാണ് പ്രാഥമിക സൂചന. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികള്‍.

Top