അമ്പിളിയിലെ ‘ജാക്‌സണല്ലെടാ’ ഫുള്‍ വീഡിയോ ഗാനം നാളെ പുറത്ത് വിടും

ambili

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന പുതിയ ചിത്രം അമ്പിളിയിലെ ഫുള്‍ വീഡിയോ ഗാനം നാളെ പുറത്ത് വിടും. ‘ഞാന്‍ ജാക്‌സണല്ലെടാ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിടുന്നത്.

സൗബിന്റെ ഡാന്‍സോടുകൂടിയ ടീസര്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഗാനത്തിന്റെ ഫുള്‍ ലിറിക്കല്‍ വീഡിയോ നാളെ അഞ്ചു മണിക്ക് ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിടും. സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ടീസര്‍ ഒറ്റഷോട്ടിലാണ് എടുത്തിരിക്കുന്നത്. ഏകദേശം ഒരു മിനിറ്റില്‍ അധികം നീളുന്ന ഒറ്റ ഷോട്ടില്‍ ഒരുക്കിയ ഒരു കിടിലന്‍ ഡാന്‍സ് രംഗമാണ് ഈ ടീസര്‍ എന്ന് പറയാം.

Top