നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു

കൊച്ചി: നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. തൃശ്ശൂർ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു.

കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിച്ച് വരികയായിരുന്നു അംബിക റാവു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിൽ അംബിക റാവു അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചു.

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.

Top