ജോസ് കെ മാണിയുടെ രാജിയിൽ അവ്യക്തത തുടരുന്നു

കോട്ടയം : ജോസ് കെ മാണിയുടെ രാജി വിഷയത്തിൽ അവ്യക്തത തുടരുന്നു. ഇന്ന് ഡൽഹിയിൽ എത്തിയത് രാജി സമർപ്പിയ്ക്കാനാണെന്ന് അഭ്യൂ​ഹങ്ങൾ ഉയർന്നെങ്കിലും അതുണ്ടായില്ല. രാജിക്കാര്യത്തിൽ തീരുമാനം മുതിർന്ന അഭിഭാഷകരോട് ചോദിച്ച ശേഷമേ ഉണ്ടാകൂ എന്ന് ജോസ് കെ മാണി പറഞ്ഞു.

മുന്നണി വിട്ടിട്ടും ജോസ് കെ മാണി എംപി സ്ഥാനം രാജിവയ്ക്കാത്തതിൽ വ്യാപക വിമർശനമാണ് യുഡിഎഫ് ഉയർത്തിയത്. കേരള കോൺഗ്രസിന്റെ നിലപാടിനെ രാഷ്ട്രീയ ധാർമ്മികത ഇല്ലായ്മയായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. രാജിവയ്ക്കണമെങ്കിൽ നേരത്തെ ആകുമായിരുന്നു എന്ന് കോൺ​ഗ്രസ് വിമർശിക്കുന്നു

Top