രാജസ്ഥാനില്‍ അംബേദ്കറുടെ പ്രതിമയ്ക്കു നേരെ ആക്രമണം

Ambedkar-statue-vandalized-in-rajasthan

ജയ്പൂര്‍: രാജസ്ഥാനില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ പ്രതിയമയ്ക്ക് നേരെ അക്രമം. രാജസ്ഥാനിലെ അച്ച്‌റോളില്‍ ഇന്നലെ രാത്രിയാണ് അജ്ഞാത സംഘം പ്രതിമയ്ക്ക് നേരെ അക്രമം നടത്തിയത്. പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തകര്‍ത്ത പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ ഉടന്‍ മാറ്റി സ്ഥാപിക്കും എന്ന് ജില്ലാ അധികാരികള്‍ അറിയിച്ചു.

ബുധനാഴ്ച രാജസ്ഥാനിലെ നാഥ്‌വാരയില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top