പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു; ലണ്ടനിലെ അംബേദ്‌കർ മ്യൂസിയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ലണ്ടന്‍: പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലണ്ടനിലുള്ള ഡോ ബിആര്‍ അംബേദ്കറുടെ സ്മാരകം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അംബേദ്കറുടെ സ്മാരകമാണ് അടച്ച് പൂട്ടാന്‍ ഒരുങ്ങുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ 3.1 ദശലക്ഷം പൗണ്ട് ചിലവഴിച്ച് വാങ്ങിയ കെട്ടിടം 2015 നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഇന്ത്യന്‍ എംബസിയാണ്.

1921-22 കാലഘട്ടത്തില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അംബേദ്കര്‍ താമസിച്ചിരുന്ന സ്ഥലമാണിത്. ഇത്. 10 കിംഗ് ഹെന്റിസ് റോഡിലുള്ള 2550 ചതുരശ്ര അടി വിസ്തൃതിയുള്ള നാല് നില കെട്ടിടമാണിത്.

കെട്ടിടം മ്യൂസിയമാക്കി നിലനിര്‍ത്താനാവില്ലെന്നും ഇവിടം താമസസ്ഥലമാക്കി ഉപയോഗിക്കാമെന്നുമാണ് പ്രാദേശിക ഭരണസമിതി ഉത്തരവിട്ടിരിക്കുന്നത്. തമസസൗകര്യമുള്ള കെട്ടിടത്തിന് മ്യൂസിയം ലൈസന്‍സ് നല്‍കാനാവില്ലെന്നാണ് സമിതിയുടെ നിലപാട്.

Top