കസവ് കരയുള്ള മുണ്ടുടുത്ത് മേൽശീലയണിഞ്ഞ അംബേദ്കർ; ‘മലയാളി മെമ്മോറിയലിന്റെ’ മുഖചിത്രം ചർച്ചയാകുന്നു

ലയാളികളുടെ പ്രിയപ്പെട്ട എഴുത്ത് കാരിൽ ഒരാളാണ് ഉണ്ണി ആർ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘മലയാളി മെമ്മോറിയൽ’. പുസ്തകത്തിന്റെ മുഖചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കസവ് കരയുള്ള മുണ്ടും മേൽശീലയുമണിഞ്ഞ അംബേദ്കറാണ് മുഖചിത്രത്തിലുള്ളത്. പ്രമുഖ ഡിസൈനർ സൈനുൽ ആബിദ് ആണ് മുഖചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപ്രമേയവുമായി ബന്ധപ്പെട്ട മുഖചിത്രമാണ് ഇതെന്ന് സൈനുൽ ആബിദ് മാധ്യമങ്ങളോട് പറഞ്ഞു.

മലയാളി മെമ്മോറിയൽ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവർ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാൻ സാധ്യതയുണ്ടെന്ന് സൈനുൽ ആബിദ് പറഞ്ഞു. ഈ കഥയിലെ സന്തോഷ് നായർ തന്റെ ജാതിപ്പേരിനൊപ്പം യഥാർത്ഥ പേര് നിലനിർത്താനും അംബേദ്ക്കർ എന്ന വട്ടപ്പേര് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഒരേ സമയം ഇരട്ടപ്പേരായി വീണ അംബേദ്ക്കർ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവർ ചിത്രീകരിക്കുവാൻ ഇടയാക്കിയത്. സന്തോഷിന്റെ ഫിസിക്കാലിറ്റിയിലെ അംബേദ്ക്കറും ഉള്ളിലെ ജാതി മേൽക്കോയ്മാ ബോധവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ കവർ ചിത്രീകരിക്കുന്നതിലേക്ക് തന്നെ പ്രചോദിപ്പിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.

അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിപരീതമാണ് മുഖചിത്രമെന്ന് വിമർശകർ പറയുന്നു. ഡിസി ബുക്സാണ് കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. മുഖചിത്രം മൂഹമാധ്യമങ്ങളിലൊക്കെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്.

Top