Ambedkar was suffered a lot of problems with the country,but he didn’t go any country,says Rajnath Singh

ന്യൂഡല്‍ഹി: രാജ്യത്ത് പല ഘട്ടങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും ഇന്ത്യ വിട്ട് പോകാന്‍ ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

വലിയ തോതില്‍ അപമാനിതനായിട്ട് പോലും അവയെല്ലാം അദ്ദേഹം തരണം ചെയ്തു. മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകകള്‍ ഭരണഘടനയുടെ ആദ്യം ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് ചേര്‍ത്തതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ രണ്ട് വാക്കുകകള്‍ ചേര്‍ക്കണമെന്ന് തോന്നിയിരുന്നെങ്കില്‍ അംബേദ്കര്‍ അടക്കമുള്ളവര്‍ക്ക് അന്ന് തന്നെ നിഷ്പ്രയാസം ആവാമായിരുന്നു. എന്നാല്‍ ഇത് രണ്ടും ഇന്ത്യയുടെ അവിഭാജ്യഘടകമായതു കൊണ്ട് പ്രത്യേകം എടുത്തു കാണിയ്‌ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നാത്തതിനാലാണ് അന്ന് അങ്ങനെ ചേര്‍ക്കാതിരുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ലോക്‌സഭയില്‍ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രസംഗിയ്ക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന വാക്ക് മതേതരത്വം എന്നാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top