അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

മ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം ഐ.പി.എല്‍ മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കും. ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷനിലേക്ക് ശക്തമായ അമ്പാട്ടി റായിഡു രംഗത്തുണ്ടായിരുന്നുവെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ ഇടം ലഭിച്ചിരുന്നില്ല.

പരിക്കേറ്റ് ധവാനും വിജയ് ശങ്കറും ടീമിന് പുറത്തായിട്ടും തന്നെ പരിഗണിക്കാത്തതാണ് റായ്ഡുവിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ധവാന് പരിക്കറ്റപ്പോള്‍ കെ.എല്‍ രാഹുലിന് ഓപ്പണറായി സ്ഥാനം കയറ്റം ലഭിച്ചപ്പോഴും നാലാം നമ്പറിലേക്ക് റായ്ഡുവിന് നറുക്ക് വീണില്ല. പകരം ഋഷഭ് പന്ത് ടീമിലെത്തി. ഒടുവില്‍ വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പരിഗണിക്കുമെന്ന് കരുതിയപ്പോഴും റായ്ഡുവിനെ മാറ്റി നിര്‍ത്തി മായങ്ക് അഗര്‍വാളിനെയാണ് ടീമിലെടുത്തത്. ഇതോടെയാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Top