മുകേഷ് അംബാനിയുടെ ആഡംബരം; വിവാഹ ദൂര്‍ത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: മുകേഷ് അംബാനിയുടെ ആഘോഷ ആഡംബരത്തെ വിമര്‍ശിച്ച് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍. അംബാനി മകള്‍ ഇഷയുടെ വിവാഹത്തിനായ് കോടികള്‍ ദൂര്‍ത്തടിച്ചതിനെതിരെയാണ് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത് എത്തിയത്. മകളുടെ വിവാഹം അംബാനി ആര്‍ഭാടമായി നടത്തി എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തിന് വേണ്ടി അംബാനി ഒന്നും തന്നെ ചെയ്തില്ല. കാശ്മീരില്‍ പതാകദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകേഷ് അംബാനിയുടെ പേരെടുത്ത് പറയാതെയാണ് മാലിക് വിമര്‍ശനമുന്നയിച്ചത്.

700 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യയിലെ ധനികന്മാരിലൊരാള്‍ സ്വന്തം മകളുടെ വിവാഹം നടത്തിയത്. ആ 700കോടി രൂപ ഉണ്ടായിരുന്നുവെങ്കില്‍ കാശ്മീരില്‍ 700 സ്‌കൂളുകളോ വീരമൃത്യുവരിച്ച 7000ത്തോളം വരുന്ന ഭാര്യമാര്‍ക്ക് സഹായമോ നല്‍കാമായിരുന്നു. ഒരോ ദിവസം കഴിയുന്തോറും ജമ്മുകാശ്മീരിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമ്പന്നരാകുകയാണെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആരും തന്നെ ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും മാലിക് കുറ്റപ്പെടുത്തി.

Top