ആമസോണിന്റെ പ്രൊജക്ട് കയ്പര്‍ ഉപഗ്രഹ നെറ്റ്വര്‍ക്കിന് ഉപഗ്രഹ വിക്ഷേപണം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍

മസോണിന്റെ പ്രൊജക്ട് കയ്പര്‍ ഉപഗ്രഹ നെറ്റ്വര്‍ക്കിന് വേണ്ടിയുള്ള ഉപഗ്രഹ വിക്ഷേപണം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍. മൂന്ന് റോക്കറ്റുകളാണ് ആമസോണ്‍ ഇതിനായി ബുക്ക് ചെയ്തിരിക്കുന്നത്.2019 ലാണ് 1000 കോടി ഡോളറിന്റെ പ്രൊജക്ട് കയ്പര്‍ ആമസോണ്‍ പ്രഖ്യാപിച്ചത്. ഫാല്‍ക്കണ്‍ 9 റോക്കറ്റുകളില്‍ എത്ര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയെന്ന് വ്യക്തമല്ല. 2025 പകുതി മുതലാണ് ഉപഗ്രഹ വിക്ഷേപണം ആരംഭിക്കുക.

സ്റ്റാര്‍ലിങ്കിന്റെ എതിരാളികളിലൊന്നായ യൂടെല്‍സാറ്റ് വണ്‍ വെബ്ബ് നേരത്തെ റഷ്യയുടെ സോയൂസ് റോക്കറ്റില്‍ വിക്ഷേപണം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം ഉടലെടുത്തതോടെ റഷ്യയുമായുള്ള പങ്കാളിത്തം കമ്പനി ഉപേക്ഷിക്കുകയായിരുന്നു.സ്റ്റാര്‍ലിങ്കിന്റെ എതിരാളികളായ കമ്പനികള്‍ പോലും അവരുടെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി സ്പേസ് എക്സിനെയാണ് ആശ്രയിക്കുന്നത്. സ്വന്തം സ്ഥാപനത്തിന്റേതായതുകൊണ്ടുതന്നെ സ്റ്റാര്‍ലിങ്കിന് അതിവേഗം ഉപഗ്രഹ വിക്ഷേപണം നടത്താന്‍ ഫാല്‍ക്കണ്‍ 9 ന്റെ സഹായത്തോടെ സാധിക്കുന്നുണ്ട്.

ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 3236 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് കയ്പര്‍ ഉപഗ്ര ശൃംഖല വിന്യസിക്കാനാണ് ആമസോണിന്റെ പദ്ധതി. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്കിനെ പോലെ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുള്ള പദ്ധതിയാണ് ആമസോമിന്റെ പ്രൊജക്ട് കയ്പര്‍. സ്റ്റാര്‍ലിങ്കിന് ഇതിനകം 5000 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലുണ്ട്.

 

Top