Amazon’s net loss from India business widens to Rs 1724

മുംബൈ: 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയുടെ നഷ്ടം 1,724 കോടി രൂപയായി.

ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍ എന്നീ പ്രധാന മൂന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ മാത്രമുണ്ടാക്കിയ നഷ്ടം മൊത്തം 5,052 കോടി രൂപയാണ്.

മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ വന്‍ വിലക്കിഴിവ് നല്‍കിയാതാണ് കനത്ത നഷ്ടമുണ്ടാകാനിടയാക്കിയത്. നഷ്ടം വര്‍ധിച്ചെങ്കിലും ഇതിനുമുമ്പത്തെ വര്‍ഷത്തേക്കാള്‍ ആറരട്ടി കൂടുതല്‍ വില്പന ആമസോണിന് ലഭിച്ചു.

മുന്‍ സാമ്പത്തിവര്‍ഷത്തിലെ 169 കോടി രൂപയുടെ വില്പനയില്‍നിന്ന് 201415 സാമ്പത്തിക വര്‍ഷത്തില്‍ 1,022 കോടിയായി. വില്പനക്കാരുടെ കമ്മീഷന്‍, പരസ്യവരുമാനം, കിന്റല്‍ ഇറീഡറിന്റെ വില്പന എന്നിവയിലൂടെയാണ് വരുമാനമെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയ രേഖകളില്‍ പറയുന്നു.

മുന്‍ വര്‍ഷം 321 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ജീവനക്കാരുടെ ശമ്പളം, വിപണനം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പണം ചെലവഴിച്ചത്.

Top