ആമസോണിലൂടെ ഇനി ട്രെയിന്‍, എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; പദ്ധതി ഉടന്‍

ടെന്‍സെന്റിന്റെ വി-ചാറ്റിന്റെ രീതിയില്‍ ഒരു സൂപ്പര്‍ ആപ്ലിക്കേഷനായി മാറാന്‍ പോവുകയാണ് ആമസോണ്‍. ആമസോണ്‍ ഉടന്‍ തന്നെ എയര്‍ലൈന്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ ആരംഭിക്കുകയും ഭക്ഷ്യ ഓര്‍ഡറുകള്‍ അനുവദിക്കുകയും ഉപയോക്താവിന് കൂടുതല്‍ ഇടപാടുകള്‍ സൃഷ്ടിക്കാനുമുള്ള പദ്ധതിയിലാണ്.

ഇ-കൊമേഴ്സില്‍ നിന്ന് പുതിയ വിവിധതരം ഇടപാടുകള്‍ക്ക് പ്രാപ്തമാക്കുന്ന ഒരു ഇന്‍-വണ്‍ ആപ്ലിക്കേഷന്‍ തന്ത്രത്തിലേക്കുള്ള മാറ്റത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. കാലക്രമേണ, ഭക്ഷണം, ബുക്ക് ക്യാബുകള്‍, ഹോട്ടല്‍ താമസം എന്നിവ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ ഇത് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകള്‍ (എപിഐകള്‍) ഇന്റര്‍നെറ്റ് കമ്പനികളെ പരസ്പരം ഇടപഴകുവാന്‍ അനുവദിക്കുകയും ഇത് പ്ലാറ്റ്‌ഫോമുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാനും അനുവദിക്കുന്നു. ഏകദേശം 150 ദശലക്ഷം ഉപഭോക്താക്കളാണ് നിലവില്‍ ആമസോണിനുള്ളത്. ഇടപാടുകള്‍ കൂടുതല്‍ ഫലവത്താക്കുവാനായി വേണ്ടി ആമസോണ്‍ ഇന്ത്യ സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള ടാപ്സോയെ സ്വന്തമാക്കിയിട്ടുണ്ട്. ആമസോണ്‍ ഇതിനുമുമ്പും റീചാര്‍ജുകളും ബില്‍ പേയ്മെന്റുകളും അതിന്റെ അപ്ലിക്കേഷനില്‍ അവതരിപ്പിച്ചിരുന്നു.

യാത്ര, റെഡ്ബസ്, അഭിബസ് തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളുമായി ആമസോണ്‍ പേ പങ്കാളിത്തം സ്ഥാപിച്ചു; ഫാസോസ്, ബോക്‌സ് 8, ഫ്രെഷ്‌മെനു, കഫേ കോഫി ഡേ എന്നിവ ഭക്ഷണ-പാനീയ (എഫ് & ബി) ലിസ്റ്റിലും കൊണ്ടുവന്നു. ഓണ്‍ലൈന്‍ പേയ്മെന്റിന്റെ ഒരു മോഡായി ആമസോണ്‍ പേ സ്വീകരിക്കുന്ന മറ്റ് സേവനങ്ങളില്‍ ഹപ്റ്റിക്, ബുക്ക് മൈഷോ, നിക്കി.ഇ എന്നിവ ഉള്‍പ്പെടുന്നു.

Top