ആത്മഹത്യക്കായുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞ് എത്തുന്നവര്‍ക്ക് ഹെല്‍പ് ലൈനുമായി ആമസോണ്‍

ത്മഹത്യയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞ് ആമസോണ്‍ വെബ്സൈറ്റില്‍ എത്തുന്നവര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പര്‍ ഒരുക്കി ആമസോണ്‍ കമ്പനി.

ആത്മഹത്യ ചെയ്യുവാന്‍ സഹായിക്കുന്ന ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും തിരയുന്നവരെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ ഈ നീക്കം.ആമസോണിന്റെ അമേരിക്കന്‍ വെബ്സൈറ്റില്‍ സൂയ്സൈഡ് എന്ന് തിരഞ്ഞാല്‍ സൂയ്സൈഡ് കിറ്റുകളും കയര്‍ കുരുക്കുകളുമാണ് കാണുന്നത്. ആമസോണ്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉറക്കഗുളികകളും കീടനാശിനികളും ഒപ്പം ‘ ഹൗ റ്റു കമ്മിറ്റ് സൂയ്സൈഡ്’ എന്ന പുസ്തകവും കാണാം.

ടെക്ക് കമ്പനികള്‍ക്കുമേല്‍ അധികാരികളുടെ കര്‍ശന നിരീക്ഷണം നിലനില്‍ക്കെ സ്വന്തം വെബ്സൈറ്റിലെ വില്‍പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളില്‍ നിയമവിരുദ്ധമായവ ഉണ്ടോ എന്ന് കണ്ടെത്താന്‍ പാടുപെടുകയാണ് ആമസോണ്‍.ആത്മഹത്യക്ക് സഹായിക്കുന്ന ഉല്‍പ്പന്നങ്ങളും പുസ്തകങ്ങളും വില്‍പനയ്ക്ക് വെച്ചുവെന്ന വാര്‍ത്ത വന്നതോടെ പലതും കമ്പനി വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ചിലതെല്ലാം വെബ്സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്.

Top