വമ്പന്‍ ഓഫറുകളുമായ് ആമസോണ്‍; ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’ ജനുവരി 20 മുതല്‍

‘ഗ്രേറ്റ് ഇന്ത്യന്‍’ സെയിലുമായ് ആമസോണ്‍. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്പ്‌ടോപ്പ്, ക്യാമറകള്‍, ഹെഡ്‌ഫോണ്‍സ്, ഗാഡ്‌ജെറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായ് ജനുവരി 20 മുതല്‍ ആമസോണ്‍ വില്‍പ്പനോത്സവത്തിന് തുടക്കം കുറിക്കുന്നു. ജനുവരി 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ വമ്പിച്ച ഓഫറുകളാണ് ആമസോണില്‍ ലഭ്യമാവുക.

മികച്ച ഷോപ്പിംഗ് അവസരമൊരുക്കുന്നതിന്റെ ഭാഗമായി, പത്ത് കോടിയോളം ഉത്പന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനോടെയുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമെ, തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും, ബജാജ് ഫിന്‍സെര്‍വ് ഉപഭോക്താക്കള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാവും.

ജനുവരി 20ന് തുടങ്ങുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍, പ്രൈം മെംബേസിന് 19ാം തിയ്യതി ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ ലഭ്യമായി തുടങ്ങും. പ്രമുഖ ബ്രാന്‍ഡുകളായ ആപ്പിള്‍, വണ്‍ പ്ലസ്, റിയല്‍മി, ഷവോമി, എല്‍.ജി, ഫിലിപ്പ്‌സ് എന്നിവ മികച്ച ഓഫറുകളോടെ ലഭ്യമാക്കുമെന്ന് ആമസോണ്‍ വൃത്തങ്ങള്‍ അറിയിച്ചു. വണ്‍ പ്ലസ് 6T, റെഡ്മി Y2, വാവെയ് നോവ 3i, ഹോണര്‍ 8X എന്നീ ജനപ്രിയ ഐറ്റങ്ങള്‍ക്ക് പ്രത്യേക നിരക്കുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.

Top