ഇന്ത്യയ്ക്ക് വാഗാദാനവുമായി ആമസോണ്‍ മേധാവി; മെയ്ക്ക് ഇന്‍ ഇന്ത്യ ഉല്‍പന്നം ലോക വിപണിയില്‍

പുതിയ വാഗാദാനവുമായി ആമസോണ്‍. ഇന്ത്യയില്‍ നിന്നും 1000 കോടി ഡോളറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുമെന്ന വാഗ്ദാനമാണ് ആമസോണ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയിലാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2025 ഓടെയാണ് ഇന്ത്യയില്‍ നിന്നും ആയിരം കോടി ഡോളര്‍ മൂല്യമുള്ള കയറ്റുമതി നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് മേഖല ഡിജിറ്റലൈസ് ചെയ്യുന്നതിന് 100 കോടി ഡോളര്‍ നിക്ഷേപം ആമസോണ്‍ നടത്തുമെന്നും ബെസോസ് പറഞ്ഞു. നേരത്തെ 550 കോടി ഡോളര്‍ ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിരുന്നു.

നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണിനെതിരെയും ഫ്‌ലിപ്കാര്‍ട്ടിനെതിരെയും കേന്ദ്രം നിയമങ്ങള്‍ കര്‍ശനമാക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദര്‍ശനം.

Top