ആമസോൺ അലക്‌സ വോയ്‌സുമായി ഫോർഡ് കാറുകൾ

ഭാവിയിലെ ഫോർഡ് കാറുകളിൽ ആമസോൺ അലക്സാ ഡിജിറ്റൽ അസിസ്റ്റന്റ് സവിശേഷത ഉൾപ്പെടുത്തുമെന്ന് മിഷിഗൺ ആസ്ഥാനമായുള്ള ഈ ഓട്ടോമൊബൈൽ കമ്പനി. വരാനിരിക്കുന്ന ഇലക്ട്രിക് എഫ് 150 കാർ മികച്ച പിക്കപ്പ് സൗകര്യമുള്ളതും ആദ്യത്തെ ഇലക്ട്രിക് മസ്താങ് മാക്-ഇയും ഉൾപ്പെടെ ഫോർഡിൻറെ ഏറ്റവും പുതിയ കാറുകളോട് നിങ്ങൾക്ക് ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങളിൽ ഒന്നായിരിക്കും  “അലക്‌സ, ഞാൻ സഞ്ചരിക്കുന്ന റോഡുകളിൽ എവിടെയെങ്കിലും ട്രാഫിക് പ്രശ്‌നമുണ്ടോ ?” എന്നത്.  പ്രീമിയം പാക്കേജുകൾ ഉള്ളവർക്ക് മാത്രമല്ല, മറ്റുള്ള എല്ലാ കാറുകളിലും ഈ അലക്‌സാ സേവനം ഉടൻതന്നെ ലഭ്യമാക്കും. ഈ സേവനത്തിൻറെ വോയ്‌സ് സിസ്റ്റം ഉപയോക്താക്കൾക്ക് ആദ്യത്തെ മൂന്ന് വർഷത്തേക്ക് സൗജന്യമായിരിക്കും.

കാറിനകത്തും പുറത്തുമുള്ള പ്രവർത്തനങ്ങളുടെ സഹായത്തിനായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. അതിനാൽ നിങ്ങളുടെ യാത്രയിൽ സംഗീതം കേൾക്കുവാനും അടുത്തുള്ള ചാർജിംഗ് സ്റ്റേഷൻ നോക്കുന്നതിനായാലും നിങ്ങൾക്ക് അലക്സയുടെ സേവനം ഉപയോഗിക്കാവുന്നതാണ്. മാത്രവുമല്ല, നിങ്ങളുടെ ഷോപ്പിംഗ് പട്ടികയിൽ എന്തെങ്കിലും ചേർക്കാൻ വോയ്‌സ് അസിസ്റ്റന്റിനോട് ആവശ്യപ്പെടാം, അല്ലെങ്കിൽ ഗാരേജിലെ സ്മാർട്ട്ലൈറ്റുകൾ ഇതേ രീതിയിൽ ഓൺ ചെയ്യുവാനും ആവശ്യപ്പെടാവുന്നതാണ്. നിങ്ങൾ കാറിൻറെ അടുത്ത ഇല്ലാത്ത ഒരവസരത്തിൽ, വാഹനത്തിൻറെ ബാറ്ററി ചാർജ് എത്രത്തോളം അവശേഷിക്കുന്നു എന്നറിയുവാനും, അല്ലെങ്കിൽ വിദൂരമായി കാർ ഓണാക്കുവാനും എന്നുതുടങ്ങി നിരവധി വിവരങ്ങൾ തിരയുന്നതിനും നിങ്ങളുടെ അലക്സാ സ്മാർട്ഫോൺ വഴി ഉപയോഗിക്കാവുന്നതാണ്.

Top