കോവിഡ് ; ആമസോണ്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി

amazone

വാഷിംഗ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആമസോണ്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി. 2021 ജൂണ്‍ വരെയാണ് വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ജനുവരി എട്ട് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നായിരുന്നു ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നത്.

യുഎസിലെ 19,000ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തിൽ സാമൂഹിക അകലം പാലിക്കൽ , താപനില പരിശോധന, മാസ്‌ക് നിര്‍ബന്ധമാക്കല്‍, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം, അണു വിമുക്തമാക്കല്‍ എന്നിവയിലൂടെ ഓഫീസില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്.

Top