പുതിയ സെയിൽ ഓഫറുകളുമായി ആമസോൺ

മസോൺ റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചു. ആപ്പിൾ, ഷഓമി, വൺപ്ലസ്, സാംസങ് തുടങ്ങി മുൻനിര ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ ഓഫർ വിലയിൽ ലഭിക്കും. ജനുവരി 20 മുതലാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ തുടങ്ങുന്നത്. ജനുവരി 23 ന് രാത്രി 11.59 വരെ ഓഫർ വിൽപന തുടരും. പ്രൈം അംഗങ്ങൾ‌ക്കായി ജനുവരി 19 ന്‌ രാവിലെ 12 മുതൽ‌ 24 മണിക്കൂർ നേരത്തെ തന്നെ സാധനങ്ങൾ വാങ്ങാം.

സ്മാർട് ഫോണുകൾ, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ഫാഷൻ ആൻഡ് ബ്യൂട്ടി, അടുക്കള, വീട്ടുപകരണങ്ങൾ, ടിവികൾ, ദൈനംദിന അവശ്യവസ്തുക്കൾ തുടങ്ങി നിരവധി ഉൽപന്നങ്ങളിൽ വൻ ഓഫറുകളാണ് നൽകുന്നത്. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം അധിക ഇൻസ്റ്റന്റ് കിഴിവും ക്രെഡിറ്റ് ഇഎംഐയും ആമസോൺ വാഗ്ദാനം ചെയ്യുന്നു.റെഡ്മി 9 പവർ, മി 10 ഐ എന്നീ രണ്ട് ഫോണുകളാണ് ഷഓമി അടുത്തിടെ പുറത്തിറക്കിയത്. രണ്ടും അധിക ബാങ്ക് ഓഫറുകളിൽ ലഭ്യമാകും.

നോട്ട് 9 സീരീസ് വില 10,999 മുതലാണ് തുടങ്ങുന്നത്. 12 മാസം വരെ നോകോസ്റ്റ് ഇഎംഐയിൽ ലഭ്യമാണ്. രണ്ട് പുതിയ ലോഞ്ചുകളായ സാംസങ് എം 02, സാംസങ് ഗ്യാലക്‌സി എസ് 21 എന്നിവ വിൽപനയ്‌ക്കെത്തും. 7000 എംഎഎച്ച് ബാറ്ററിയുള്ള ഗ്യാലക്‌സി എം 51 പരിമിതമായ കാലയളവിൽ 8,000 രൂപ കിഴിവും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. സാംസങ് എം31 6ജിബി വേരിയന്റ് ഏറ്റവും താഴ്ന്ന നിരക്കായ 14,999 രൂപയ്ക്കും വാങ്ങാം. 17,999 മുതൽ സാംസങ് എം 31 എസ് ലഭ്യമാകും, കൂടാതെ 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കും. ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അധിക കിഴിവുകൾ ലഭിക്കും.

Top