ഓഡര്‍ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ കൈയിലെത്തും;ആമസോണ്‍

ന്യൂയോര്‍ക്ക്: ആമസോണ്‍ തങ്ങളുടെ പ്രൈം ഉപഭോക്താക്കള്‍ക്കായി ഒരു ദിവസത്തിനുള്ളില്‍ തന്നെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യുന്ന സംവിധാനം നടപ്പിലാക്കി തുടങ്ങി. എന്നാല്‍ ഇന്ത്യയില്‍ ഈ സേവനം ലഭിക്കാന്‍ സമയം എടുക്കുമെന്നാണ് സൂചന.

നേരത്തെ രണ്ട് ദിവസത്തിനുള്ളില്‍ വിതരണം നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്ന ഉല്‍പ്പന്നങ്ങള്‍ പലതും ഒരു ദിവസത്തിനുള്ളില്‍ സൗജന്യ വിതരണം എന്ന ലേബലോടെ ആമസോണിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പുതിയ പരിഷ്‌കരണത്തില്‍ ആമസോണിന്റെ ജീവനക്കാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചന. ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ കടുത്ത സമ്മര്‍ദത്തിലാണെന്നാണ് കമ്പനിയുടെ വിതരണ വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നത്.

Top