ബ്രിട്ടനിൽ ആമസോൺ വെയർഹൗസ് തൊഴിലാളികളും സമരത്തിൽ

മസോൺ വെയർഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്. ‘ദി റോങ്ങ് ആമസോൺ ഈസ് ബർണിങ് (THE WRONG AMAZON IS BURNING)’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസം ആദ്യമായി ബ്രിട്ടനിൽ പണിമുടക്കിയത്. കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം നിരവധി നഴ്സുമാരടക്കം പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിഭാഗവും പണിമുടക്കുന്നത്.

ലണ്ടനിൽ നിന്ന് 160 കിലോമീറ്റർ മാറി വടക്കു പടിഞ്ഞാറ് ബിർമിങ്ഹാമിനു സമീപമുള്ള കവൻട്രിയിലെ ആമസോൺ കേന്ദ്രത്തിലെ തൊഴിലാളികളാണ് പണിമുടക്കിയത്. ഉയർന്ന ഭക്ഷണ, ഊർജ വിലകൾ കാരണം നഴ്സുമാർ, ആംബുലൻസ് തൊഴിലാളികൾ, ട്രെയിൻ ഡ്രൈവർമാർ, അതിർത്തി ജീവനക്കാർ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ, ബസ് ഡ്രൈവർമാർ, അധ്യാപകർ, തപാൽ ജീവനക്കാർ എന്നിവർ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ പണിമുടക്കിയിരുന്നു.

Top