സാങ്കേതിക പ്രശ്‌നം; ആമസോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

amazone

-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വെബ്സൈറ്റ് വഴി ചോര്‍ന്നത്്. ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഇക്കാര്യം ഇമെയില്‍ സന്ദേശം വഴി അറിയിച്ചതായി ആമസോണ്‍ പറഞ്ഞു. ഉപയോക്താക്കളുടെ പേരും ഇമെയില്‍ വിവരങ്ങളും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണെന്ന് ആമസോണ്‍ പറയുന്നു.

പ്രശ്നം പരിഹരിച്ചതായും അക്കാര്യം ബാധിക്കപ്പെട്ട ഉപയോക്താക്കളെ അറിയിച്ചതായും കമ്പനി പറഞ്ഞു. അതേസമയം ഉപയോക്താക്കള്‍ പാസ് വേഡുകള്‍ മാറ്റേണ്ടതിന്റേയോ മറ്റ് നടപടികള്‍ സ്വീകരക്കേണ്ടതിന്റേയോ ആവശ്യമില്ലെന്നും ആമസോണ്‍ പറഞ്ഞു.

എല്ലാവിധ സുരക്ഷാ മുന്‍കരുതലുകള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ആമസോണ്‍ പറഞ്ഞു.

Top