കാർബൺ ന്യൂട്രൽ ആകാൻ ആമസോണ്‍

ഗ്ലാസ്ഗോ: രണ്ടായിരത്തി ഇരുപത്തഞ്ചോടെ ആമസോണിന്റെ എല്ലാ പ്രവര്‍ത്തനവും നൂറ് ശതമാനം പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം ഉപയോഗിച്ച് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി കമ്പനിയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസ്. രണ്ടായിരത്തിനാല്‍പ്പതോടെ കമ്പനിയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ ലക്ഷ്യമിടുന്നതായും ബസോസ് പറഞ്ഞു.

പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതിനും ഭക്ഷ്യ സംവിധാനങ്ങളുടെ പരിവര്‍ത്തനത്തിനുമായി 15കോടി വാഗ്ദാനം ചെയ്തു. രണ്ടായിരത്തിമുപ്പതോടെ വനനശീകരണം അവസാനിപ്പിക്കുന്നതിനായി ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ഒപ്പിട്ട കരാറിന്റെ പ്രചാരണത്തില്‍ തന്റെ കമ്പനി ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ബെസോസ് പറഞ്ഞു.

Top