എൽജിബിടി സെർച്ച് റിസൾട്ടുകൾക്ക് യുഎഇയിൽ നിയന്ത്രണമേർപ്പെടുത്തി ആമസോൺ

ൽജിബിടി വിഭാഗത്തിന് നിയന്ത്രണമേർപ്പെടുത്തി ആമസോൺ. യുഎഇയിലെ എൽജിബിടി വിഭാഗവുമായി ബന്ധപ്പെട്ട സെർച്ച് റിസൾട്ടുകൾക്കാണ് ആമസോൺ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ആമസോൺ അറിയിക്കുന്നത്. പലയിടത്തും സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്. ആ കൂട്ടത്തിൽ ഉൾപ്പെട്ട 69 രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

എൽജിബിടി ആഗോളതലത്തിൽ തന്നെ പ്രൈഡ് മന്ത് ആചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിയന്ത്രണം. എൽജിബിടിക്യൂഎ പ്ലസ് ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ എന്നിവ കാത്തുസുക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് കമ്പനിയെന്നും ആമസോൺ ഈ വിഷയത്തിൽ പ്രതികരിച്ചു. അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ട കടമയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല അതിനാലാണ് നിയന്ത്രണമെന്നും ആമസോൺ വ്യക്തമാക്കി.

Top