ആമസോണിന്റെ 20000ത്തോളം ജീവനക്കാർക്ക് കോവിഡ്

ന്യൂയോർക്ക് : മാർച്ച് മുതലുള്ള കണക്ക് പ്രകാരം തങ്ങളുടെ 19800 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോൺ. അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധ മാത്രമാണുണ്ടായതെന്ന് ആമസോൺ അറിയിച്ചു.

650 സൈറ്റുകളിലായി ദിവസം 50000 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു എന്ന് ആമസോൺ അറിയിച്ചു . കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങളുടെ ജീവനക്കാരെ അറിയിക്കാൻ ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും ആമസോൺ വ്യക്തമാക്കി.

അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,624745 ആയി. ഒക്ടോബര്‍ ഒന്നു വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 33,842,281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 ലക്ഷത്തിലേറെ പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

Top