എൻഫോഴ്സ്മെന്റിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ആമസോൺ

ഡൽഹി: സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് വിഭാഗത്തിനെതിരെ നിയമപോരാട്ടത്തിനായി ആമസോൺ . 2019 ലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തണമെന്നാവശ്യപ്പെട്ടാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമൻ കോടതിയിലേക്ക് എത്തിയത്.

ഫ്യൂച്ചർ ഗ്രൂപ്പിൽ ആമസോൺ കമ്പനി 2019 ൽ നിക്ഷേപിച്ച 200 ദശലക്ഷം ഡോളറിന് മുകളിൽ മാസങ്ങളായി എൻഫോഴ്സെമെന്റ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ആമസോണും ഫ്യൂചർ ഗ്രൂപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ തന്നെ കേന്ദ്ര ബിന്ദുവാണ് ഈ ഇടപാട്.

3.4 ബില്യൺ ഡോളറിന് ഫ്യൂചർ ഗ്രൂപ്പിന്റെ റീടെയ്ൽ ആസ്തികൾ റിലയൻസിന് വിൽക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ആമസോൺ കോടതി കയറിയത്. ഇതാണിപ്പോൾ എൻഫോഴ്സെമെന്റിനെതിരായ പോരിലേക്ക് എത്തിയിരിക്കുന്നത്.

816 പേജുള്ളതാണ് ആമസോൺ സമർപ്പിച്ചിരിക്കുന്ന അപേക്ഷ. കഴിഞ്ഞ ആഴ്ചകളിൽ ആമസോണിന്റെ ഉന്നതരെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ആമസോൺ കമ്പനിയോ എൻഫോഴ്സ്മെന്റ് വിഭാഗമോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Top