കോവിഡ്19; ആമസോണ്‍ പ്രൈമിലൂടെ റിലീസിനൊരുങ്ങി ആറ് ചിത്രങ്ങള്‍

കോവിഡ് വ്യാപനവും ലോക്ക്ഡൗണും ഏറ്റവും കൂടുതല്‍ ബാധിച്ചത് സിനിമ മേഖലയെയാണ്. നിരവധി സിനിമകളായിരുന്നു റിലീസിങ്ങിനായി ഒരുങ്ങിയത്. ലോക്ക്ഡൗണ്‍ നീണ്ട് പോകുന്നതിനാല്‍ ഇപ്പോഴിതാ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ് ആറ് ചിത്രങ്ങള്‍. തിയേറ്റര്‍ റിലീസിനായി തീയതി വരെ പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ് ഇതില്‍ പലതും. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി അഞ്ചോളം ഭാഷാചിത്രങ്ങളുടെ പട്ടികയാണ് ആമസോണ്‍ പ്രൈം പുറത്തുവിട്ടിരിക്കുന്നത്.

ഇതില്‍ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, വിദ്യ ബാലന്‍, മലയാളത്തില്‍ നിന്നും ജയസൂര്യ, കീര്‍ത്തി സുരേഷ്, തമിഴില്‍ നിന്നും ജ്യോതിക എന്നിവരുടെ പടങ്ങളാണ് റിലീസിനായി തയ്യാറെടുക്കുന്നത്. ഇതിനെതിരെ ഐനോക്‌സ് നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല് കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ഹിന്ദിയില്‍ അനു മേനോന്‍ സംവിധാനം ചെയ്ത ശകുന്തള ദേവി, ഷൂജിത്ത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ, തമിഴില്‍ ജെ.ജെ. ഫ്രെഡറിക്കിന്റെ പൊന്മകള്‍ വന്താല്‍, മലയാളമടക്കം മൂന്ന് ഭാഷകളില്‍ ഇറങ്ങുന്ന ഇശാവര്‍ കാര്‍ത്തിക്കിന്റെ പെന്‍ഗ്വിന്‍, മലയാളത്തില്‍ നരണിപ്പുഴ ഷാനവാസിന്റെ സൂഫിയും സുജാതയും, കന്നഡയില്‍ രഘു സമര്‍ഥിന്റെ ലോ, പന്നഗ ഭരണയുടെ ഫ്രെഞ്ച് ബിരിയാണി എന്നിവയാണ് ഡിജിറ്റല് റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങള്‍.

Top