ആമസോണ്‍ പ്രൈം ചാര്‍ജ് വര്‍ദ്ധനവ് ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

ന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്താനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, എപ്പോള്‍ മുതലാണ് ചാര്‍ജ് കൂട്ടുന്നതെന്ന് കമ്പനി പുറത്തുവിട്ടിരുന്നില്ല.

എന്നാലിപ്പോള്‍, ഡിസംബര്‍ 13 മുതല്‍ വില വര്‍ദ്ധനവ് പ്രാവര്‍ത്തികമാക്കുമെന്ന സൂചനയോടെ ആമസോണിന്റേതായി ഒരു പുതിയ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. അതോടെ, നിലവിലുള്ള 999 രൂപയുടെ ഒരു വര്‍ഷത്തേക്കുള്ള പ്ലാനിന് ഡിസംബര്‍ 13ന് ശേഷം 500 രൂപ അധികം നല്‍കേണ്ടിവരും.

നേരത്തെ 129 രൂപയുണ്ടായിരുന്ന ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് ഇനി മുതല്‍ 179 രൂപ നല്‍കണം. 329 രൂപ വിലയുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 499 രൂപയും നല്‍കണം.

എന്നാല്‍, നിലവില്‍ പഴയ പ്ലാന്‍ ഉപയോഗിക്കുന്നവരെ ചാര്‍ജിലുള്ള മാറ്റം ബാധിക്കില്ല. നിലവിലെ പ്ലാന്‍ കാലാവധി കഴിഞ്ഞാല്‍, പുതുക്കിയ ചാര്‍ജ് പ്രകാരം പ്രൈം മെംബര്‍ഷിപ്പ് എടുക്കേണ്ടിവരും.

Top