വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം ആമസോണ്‍ പ്രൈം അംഗത്വവും

vodafone

കൊച്ചി: വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം നല്‍കുമെന്ന് ആമസോണും വോഡഫോണും ചേര്‍ന്ന് പ്രഖ്യാപിച്ചു. പ്രത്യേക ചാര്‍ജുകളൊന്നും ഇല്ലാതെയാണ് 999 രൂപ മൂല്യമുള്ള അംഗത്വം ലഭ്യമാകുന്നത്. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക്, പരിധിയില്ലാത്ത സൗജന്യ ഷോപ്പിങ്, ആമസോണിലെ ഡീലുകളില്‍ പങ്കെടുക്കാം തുടങ്ങിയവ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ വിനോദ ഷോപ്പിങ് വീഡിയോ ചാനലാണ് ആമസോണ്‍ പ്രൈം.

ഈ ഓഫറിലൂടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രീമിയം ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍, ടിവി പരിപാടികള്‍ ഉള്‍പ്പടെയുള്ളവ പരിധിയില്ലാതെ ആസ്വദിക്കാം. കൂടാതെ വരിക്കാര്‍ക്ക് പരസ്യമില്ലാതെ സൗജന്യ സംഗീതവും സ്ട്രീം ചെയ്യാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി തുടങ്ങി അനേകം ഭാഷകളിലുള്ള ഗാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണിലെ ലക്ഷക്കണക്കിന് വരുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് ആദ്യമായി അറിയാനും ഡീലുകളില്‍ പങ്കെടുക്കാനും ഡിസ്‌കൗണ്ട് നേടാനും അവസരം ഇതോടൊപ്പം ലഭിക്കുന്നുണ്ട്.

വോഡഫോണ്‍ പ്ലേ ആപ്പിലൂടെ ആമസോണ്‍ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാം. സൗകര്യങ്ങള്‍ ലഭ്യമായ ഉപകരണങ്ങളില്‍ പ്രൈം വീഡിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പ്രൈം വീഡിയോകള്‍ ലഭ്യമാകും. ആമസോണ്‍ സംഗീത എഡിറ്റര്‍മാര്‍ തയ്യാറാക്കിയ പ്ലേ ലിസ്റ്റില്‍ നിന്നും താല്‍പര്യം, പ്രവൃത്തികള്‍, കലാകാരന്‍ന്മാര്‍, കാലഭേദം തുടങ്ങിയവ അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.

വോഡഫോണ്‍ റെഡ് വരിക്കാര്‍ക്ക് മൂന്ന് അനായാസ സ്റ്റെപ്പുകളിലൂടെ ആമസോണ്‍ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാം. ആദ്യം വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക. ഐഒഎസ് ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വോഡഫോണ്‍ പ്ലേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. വോഡഫോണ്‍ പ്ലേ ആപ്പ് തുറന്ന് സ്‌പെഷ്യല്‍ വോഡഫോണ്‍-ആമസോണ്‍ ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറിലൂടെ ഒടിപി ലഭിക്കും. പ്രത്യേകിച്ച് ചാര്‍ജ് ഒന്നും ഇല്ലാതെ ഇതിലൂടെ വാലിഡേറ്റ് ചെയ്യാം.

Top