ആമസോണ്‍ വഴി ഇനി പലചരക്കും പച്ചക്കറിയും; പദ്ധതി ഉടന്‍

amazone

ബെംഗളൂരു: ഇന്ത്യയില്‍ പുതിയ പദ്ധതികളുമായി പ്രമുഖ ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണ്‍. അടുക്കളയിലേക്ക് വേണ്ട പലചരക്ക്, പച്ചക്കറി, ഇറച്ചി തുടങ്ങിയ ഉല്‍പന്നങ്ങള്‍ രണ്ടു മണിക്കുറിനുള്ളില്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ഒരുക്കുന്നത്.

ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ഇത്തരത്തില്‍ ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം

Top